പ്രതീക്ഷാനിര്‍ഭരം       
    നിങ്ങളെന്നോട് ചോദിച്ചത്
 പ്രതീക്ഷ മുറ്റിയ വാക്കുകളാണ്
 എന്നാല്‍,എനിയ്ക്കെങ്ങനെ-
 യാണതിനു സാധിക്കുക?
 ഇവിടെ....
 കൊടുവാളിന്റെയും ഇരുമ്പുവടിയുടെയും
 രാഷ്ട്രീയ സീല്‍ക്കാരമാണ്!
 രക്തസാക്ഷിയുടെ അടുക്കളയിലെ
 പുകയാത്ത അടുപ്പാണ്!
 അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ
 അടക്കിപ്പിടിച്ച തേങ്ങലാണ്!
 ഇരുള്‍വഴികളില്‍ പതുങ്ങുന്ന
 ചെന്നായയുടെ നിശ്വാസമാണ്!
 അടിച്ചമര്‍ത്തപ്പെട്ടവന്റെ
 പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന അമര്‍ഷമാണ്!
 പറയൂ,ഇനിയും നിങ്ങളെന്താ-
 ണെന്നോടാവശ്യപ്പെടുന്നത്?!
      
       
            
      
  Not connected :    |