ഭ്രാന്ത് - തത്ത്വചിന്തകവിതകള്‍

ഭ്രാന്ത് 

"ഭ്രാന്ത് "

"ഈ വെറും പാഴ്നിലത്തായ് വീണു കിടക്കുന്നത്
ഈശ്വരൻ തന്നുടെ സൃഷ്ടിയോ ജഢവസ്തുവോ?
ഇറ്റു വീഴുന്നത് മണ്ണിലേയ്ക്കായ്-
ഈറനണിഞ്ഞ കണ്ണിന്റെ വിങ്ങലോ?- നിണമണികളോ?

അവനുമൊരു മനുഷ്യനായിരുന്നു.
അവനൊരൽപ്പവസ്ത്ര ധാരിയായിരുന്നു.
മൺതരികളിൽ ചോരവാർന്നൊഴുകി കിടക്കുമീ
മർത്യന്റെ ഉള്ളിലായ് തുടിക്കുന്ന ഹൃദയം.
മിഴികളെ ജഢമാക്കി നിൽക്കുന്നവർ തന്നുടെ-
മാറിനുളളിലും തുടിക്കുന്നതേ ഹൃദയമത്രേ.
ഭ്രാന്തനെന്നവനെ വിളിക്കുന്നവരേകുന്ന
ഭ്രാന്തൻ ചിന്തകളിങ്ങനെ നീളുന്നു -

അമ്മിഞ്ഞ നൽകിയൊരമ്മയ്ക്കായ്
അന്നം നിഷേധിച്ച മക്കളെയൊക്കവേ-
അമ്മയെ ഭ്രാന്തിയായ് മുദ്ര കുത്തീടുന്ന -
അറിയപ്പെടുന്നൊരാ മക്കളെയൊക്കവേ-
ചുട്ടെരിക്കേണമെന്നോതിയതവന്റെ ഭ്രാന്ത്.
ചാട്ടയ്ക്കടിക്കണമെന്നോതിയതവന്റെ ഭ്രാന്ത്.

തെരുവിലെ ചവർകൂനയൊക്കവേ
തളിർക്കാതെ ചവച്ച് തുപ്പിയ- പെൺകുഞ്ഞുങ്ങളെന്ന സത്യം
തളരാതെ ഒരു വേള ഓതിയതും ഭ്രാന്ത് തന്നെ.
പള്ളയിലെ പെൺകുഞ്ഞു ചാപിള്ളയാകുവാൻ
പുലമ്പുന്നു മന്ത്രങ്ങൾ പ്രാർത്ഥനയായെന്നും.
പെറ്റുപോയ പെൺമക്കൾക്കൊക്കെവെ
പുതപ്പിക്കണം ഇരുമ്പിന്റെ ചട്ടയെന്നും
പുലരുവോളം പുലമ്പിയപ്പോഴും
പലരും പറഞ്ഞതു ഭ്രാന്ത് തന്നെ.

മാനത്തെ മഴവില്ലിൻ ചിരിയെ നിഷേധിച്ച
മലകളെ മരങ്ങളെ മാനഭംഗപ്പെടുത്തീട്ട്
പ്രകൃതിയെ ഭ്രാന്തിയായ് മുദ്ര കുത്തീടുന്ന
പണഭ്രാന്തിനെയെതിർത്തതും ഭ്രാന്ത് തന്നെ

പെരുവഴിയാകെ രുധിരപ്പുഴകൾ കാരണം-
പുതിയ തലമുറ തന്നുടെ വടിവാൾ പ്രണയം.
പ്രാണവേദനയാൽ ഉരുകുന്ന മാതൃഹൃദയം കണ്ട്
പുലഭ്യം പറഞ്ഞവൻ പലരോടുമന്ന്
പ്രാണനെടുക്കുന്നോർ പകരം കൊടുക്കുമോ
പുത്രന്റെ ജീവനെ പെറ്റമ്മയ്ക്ക്?
അന്നുമവർ ചൊല്ലിയിവൻ ഭ്രാന്തനെന്ന്

പശുവിനും നായക്കും ന്യായമുണ്ടിവിടെ-
പിടിവലി കൂട്ടുവാൻ കൂട്ടവുമുണ്ടിവിടെ.
പിഞ്ചു കുഞ്ഞിന്റെ മാനം കവരുന്ന
പിഴച്ചജന്മങ്ങൾക്കോ സ്വൈര്യ വിഹാരവും.
ഗോവിന്ദചാമിമാർ പലരും ജീവിക്കുന്നു-
ഗോമാതാവിനെ പോലും പ്രാപിക്കുവാൻ.
നിയമത്തിൻ അതിരുകൾ എല്ലാം
നിർണ്ണയിക്കുന്നതോ പണത്തിന്റെ കെട്ടുകൾ.

പരസ്യ വിചാരണ ചെയ്തീടണം
പൊതുജനം ശിക്ഷ വിധിച്ചീടണം.
അവനുടെ വാക്കുകളീവിധം കേട്ടനേരം
അവരന്നും പറഞ്ഞിത് ഭ്രാന്താണെന്ന്.
അവനിന്ന് ഭ്രാന്ത് അവനിന്ന് ഭ്രാന്ത്.
അവനിയിൽ ഇവനെന്നും ഭ്രാന്തനെന്ന്.

ഇനിയുമുച്ചത്തിൽ ആർത്ത് വിളിക്കൂ
ഇനിയെന്നുമവനൊരു ഭ്രാന്തനെന്ന്.
സത്യമെന്നത് ഭ്രാന്തിന്റെ പര്യായമെന്ന് പറയുന്ന
എന്നുടെ പേരുമൊരു ഭ്രാന്തനെന്ന്.... "

(......... അഭി.........)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:25-03-2018 04:18:53 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :