പ്രഹാരം
അവളെകൊന്നതെന്തിനെന്നറിയില്ല
അവനെക്കൊന്നതെന്തിനെന്നറിയില്ല
അവരെകൊന്നതെന്തിനെന്നറിയില്ല
എത്രപേർ മരിച്ചെന്നറിയില്ല
ഇനിയും എത്രപേർമാരിക്കുമെന്നറിയില്ല
സ്നേഹത്തിനു വിധിയെഴുതുന്നു
അയിത്തത്തിനും വിധിയെഴുതുന്നു
പ്രേമത്തിന് വിധിയെഴുതുന്നു
കൃതായുഗത്തിൽ തന്നെ ദൈവം
തീരുമാനിച്ചതാണ്
ആ ദൈവം വിധിയെഴുതിയതാണ്
പല ദൈവങ്ങുളുണ്ടായി
മലദൈവങ്ങളുണ്ടായി
നാടൻ ദൈവങ്ങളുണ്ടായി
ആചാര്യന്മാരുണ്ടായി
ഗുരുക്കന്മാരുണ്ടായി
സ്മാരകങ്ങളുണ്ടായി
തീർത്ഥാടനങ്ങളുണ്ടായി
വൈവിധ്യങ്ങളിൽ അഭിമാനമായി
കുരുതികളായി,
ഇനിയുമുണ്ടാകും
ഒരുജാതി ഒരുമതത്തിൽ
പലജാതി പലമതങ്ങൾ
അരക്കിട്ടുറപ്പിക്കുന്നു
വോട്ടു ചോദിക്കുന്നു
ചാതുർവർണ്യം അരക്കിട്ടുറപ്പിക്കുന്നു
ചാതുർവർണ്യം ചിരിക്കുന്നു
വീണ്ടും ഭ്രാന്താലയത്തിലേക്കോ?
കുരുതി പൂജയിൽ സംതൃപ്തമാകുന്ന
പ്രാകൃത സംസ്കാരത്തിലേക്കോ?
ജാതി കേരളം ‘ശ്രേഷ്ഠ’ഭാരതത്തിൽ മുങ്ങുമോ?
Not connected : |