കാത്തിരിപ്പ്
അകലെ നീലാകാശം
അതിനു താഴെയെങ്ങോ
താരസമൂഹം
ഇങ്ങോ
ഇരുണ്ട മേഘക്കൂട്ടം
ഇടിമിന്നലാട്ടം
ഇടിമുഴക്കം
മനം മടുക്കുന്നു
ഭയമേറുന്നു
ശാന്തമായൊന്നുറങ്ങാൻ...
സന്തോഷമായൊന്നു
ചിരിക്കാൻ........
സാന്ത്വനം
അങ്ങ് ദൂരെയോ.....
ശാന്തതയിലേക്കുള്ള
പാതകൾ കഠിനമോ...
എങ്ങിനെ താണ്ടുമീ
യാതന പാതകൾ
അങ്ങ് നീലാകാശത്തെ
നീലവെളിച്ചത്തിൻ
ആനന്ദമോന്ന്
ആസ്വദിക്കാൻ ...
ഇനിയുമാ ദിനങ്ങൾ
ഇങ്ങെത്തുമോ
ഇനിയുമെത്രയോ
കാതങ്ങൾ
ഈ കാത്തിരിപ്പ് ....
Not connected : |