കാലം
കാലത്തിന്റെ കാവലില്ലാത്തൊരു കാർമേഘമേ
കാലാന്തരത്തിൽ കാവൽ പടയ്ക്കിടയിലൂടെ പായാൻ ഒരുങ്ങുന്നുവോ
കാവിലെ പൂരത്തിന് കാർക്കോടൻമാരെ കണ്ടു കരയുന്നുവോ
കാതോരത്തിൽ ഇന്നൊരു കാര്യം ചൊല്ലാൻ കാൽചിലമ്പണിഞ്ഞു നിൽക്കുന്നു
കാലം പറഞ്ഞില്ല കാറ്റും പറഞ്ഞില്ല കൂവള മാലയോ കാടോ പറഞ്ഞില്ല.
കണ്ണിൽ കാണുന്നതു മിഥ്യയോ സത്യമോ
കാതിൽ കേൾക്കുന്നത് കാലത്തിന്റെ മർമരമോ
കാനന ചോലയിലോ കാണാൻ തുടങ്ങുന്നു
കൊഞ്ചി കളിക്കുന്ന തത്തയോ കുഞ്ഞിളം പൂവിന്റെ തേങ്ങലോ
കനക കിങ്ങിണി കെട്ടിയിന്നോടുന്നു കാലത്തിന്റെ മാറിടത്തിലേക്കു
കാർമേഘവും കാറ്റും കാട്ടാറും എല്ലാം കാലത്തിന്റെ കൂട്ടാളികൾ.
കാലത്തിന്റെ അടിയൊഴുക്കിൽ തെന്നി മാറുന്ന ലോകം
എല്ലാം കാലത്തിന്റെ ഇന്ദ്രജാലങ്ങൾ.
Greeshma manu
Not connected : |