മാംഗല്യം  - പ്രണയകവിതകള്‍

മാംഗല്യം  

കണ്ണിൽ നോക്കിയെൻ ഉള്ളം കവർന്നൊരു കുഞ്ഞുതെന്നലേ..
കണ്ണോടു കണ്ണ് ഇടയുന്ന നേരത്തും
നിൻ കണ്ണിലായ് കണ്ടു ഞാനൊരു ദേവ ചൈതന്യം

(കണ്ണിൽ നോക്കിയെൻ ഉള്ളം.... )

നിൻ ചിരിയിൽ കണ്ടു ഞാൻ ഇന്ന് ഗന്ധർവ സ്പർശം
വാക്കുകൾ തൊടുത്തപ്പോൾ വാനം പെയ്തിറങ്ങുന്നു രാവിൽ.
മുഖമിന്നു മിന്നുന്നു മിന്നാമിനുങ്ങിനെപ്പോലെ

(കണ്ണിൽ നോക്കിയെൻ ഉള്ളം... )

എന്റെ കൈ പിടിച്ചു നടന്ന നാളിലിത് ഞാൻ അറിഞ്ഞൊരാ ഗാംഭീര്യം
സംരക്ഷണത്തിന്റെ നാളത്തിനൊടുവിൽ തന്നൊരു താലിച്ചരടിന്റെ സൗഭാഗ്യം
കാലൊന്നു തൊട്ട് വണങ്ങുന്ന നേരം കണ്ണ് നീർ തുള്ളികൾ മെല്ലെ ചിരിച്ചു

(കണ്ണിൽ നോക്കിയെൻ ഉള്ളം.. ).

സന്തോഷം അലതെല്ലുന്ന നേരത്തു കൂട്ടായി ഇന്നൊരു കുഞ്ഞുകണ്മണി
കാത്തു സൂക്ഷിക്കുമീ ദൈവ ദൂതനെ ഞാൻ
എന്നിലെ ജീവന്റെ അവസാന വാക്കിലും


up
0
dowm

രചിച്ചത്:Greeshma manu
തീയതി:25-03-2018 02:37:34 PM
Added by :ANJUMOL
വീക്ഷണം:308
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :