കഷ്ടകാലം
കഷ്ടകാലം അർദ്ധരാത്രിയിൽ എന്റെ വീടിന്റെ മുറ്റത്ത് കുടചൂടി നിൽക്കുന്നു
അതിഥിയാണെന്നറിഞ്ഞിരുന്നാലും എന്റെ കരളിന്റെ അകക്കാമ്പിന്നു പിടയുന്നു
അതിഥി പൂജകൾ ചെയ്തു ഞാൻ ഇന്ന് ചെറു വിങ്ങലോടെ.
പഞ്ച ഭുതങ്ങൾക്കും പൂജ ചെയ്തു ഞാനിന്നു പഞ്ചാക്ഷരി മന്ത്രം ഒരുവിട്ടിരുന്നു
പാതി ദേഹവും പാതി മനസ്സും ആണ് വേണ്ടതെന്നു അറിഞ്ഞിരുന്നെന്നാലും
പകരമായി ഇന്ന് എന്തു നൽകിയാലെൻ ജീവന്റെ ജീവനെ തിരിച്ചു നൽകീടും
പകരം വയ്ക്കാനാവുന്നതല്ല എല്ലാം പകലോളം ചിന്തയിലാണ്ടു ഞാൻ
മുങ്ങി താഴുന്ന നേരത്തും ഒരു കുഞ്ഞു ചില്ലക്കായി തിരയുന്നു ഞാൻ
കാറ്റിന്റെ മൗനവും കടലിന്റെ ശ്വാസവും അറിയുന്നു ഞാൻ
ഇന്നെനിക്ക് കൂട്ടായി വിധിയും വിധാതാവും ഉണ്ടെന്നതോർത്തു ഞാൻ ആശ്വസിച്ചീടുന്നു
കണ്ണുകളിൽ കണ്ടൊരു എരിയുന്ന തീ നാളം കാട്ടു
തീയായി പടരുന്നു
വിധിയുടെ വിധാനത്തെ മാറ്റിമറിക്കാൻ വിധാതാവ് അല്ലെന്നു അറിയുന്നു ഞാൻ .
Greeshma manu.
Not connected : |