ഒരു കുഞ്ഞു മഴ
മഴ തൻ താളത്തിൽ പുതു രാഗം മൂളുന്ന കള്ളി കുയിലേ. പുതുചാറ്റൽ മഴയത്തു ഈണം കോർക്കുന്ന വേഴാമ്പൽ കിളിയേ
പാതിരാ രാവിലിന്നു പാലപ്പൂ പൂത്തനാളിൽ മുത്തു ചിതരും മഴയേ
മണ്ണിന്റെ മാറത്തേക്കു അടരുന്ന പൊന്നോമന മഴയേ നിന്റെ കണ്ണ് ചിമ്മാതെ നോക്കാനിന്നൊരു കുഞ്ഞു മിന്നൽ
അനുരാഗത്താൽ നിന്നെ ഒന്നു പുണരാൻ മനതാരിൽ ഒരായിരം ആശ
ചിന്നി ചിതറുന്ന മഴയിൽ ആശ തൻ ചിറകിലേറി പറക്കുന്നു നാം
വാദ്യഘോഷങ്ങളോട് ഉണരുന്ന മഴയേ ഈ നനവിൽ ഞാനൊരു കുഞ്ഞിളം തെന്നലായെങ്കിൽ
മഴ വില്ല് വിരിച്ചൊരു മാനത്തു നിറങ്ങൾ കൊണ്ടൊരു മായാജാലം തീർത്തു നീ
വിണ്ണിന്റെ കണ്ണിലെ പാൽ തുള്ളിയേ ഇന്ന് കുയിലിന്റെ പാട്ടിന്റെ ഈണത്തിൽ പെയ്യുന്നോ
Greeshma manu
Not connected : |