പാഴ് കിനാവ്  - മലയാളകവിതകള്‍

പാഴ് കിനാവ്  

പലദിനം
പൂമൊട്ടുകൾ
വെമ്പിയൊന്നീ
ലോക കാന്തിയെ
നുകരുവാൻ.....
പീലിയൊന്നു
വിടർത്തുവാൻ......
വർണങ്ങൾ
പരത്തുവാൻ....
ചിറകു വിടർത്തി
പാറുവാൻ....
വിടർന്നതോ
വിഷത്തിൻ
അശാന്തിയിൽ
കണ്ടതോ
കരളുപിളർക്കും
കാഴ്ചകൾ....
ഇതളു വാടി
തളർന്നുവീണു
രക്തചാലുകൾ
ഒഴുകുമീ
വീഥിയിന്നു
മെത്തയായ്...
കണ്ടതൊക്കെയും
വെറുമൊരു
കഥകളായ്....
പാഴ് കിനാക്കളായ്......


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:27-03-2018 11:10:10 AM
Added by :khalid
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :