കലാലയം
ആദ്യമായിന്നു ഒരു ചെറു വെമ്പലോടെ കലാലയമുറ്റത്തു നിൽക്കുന്നു ഞാൻ
കലാലയത്തിലാ തണൽ മരച്ചുവട്ടിൽ ഒരേ പൂഞെട്ടിൽ വിരിഞ്ഞ പനിനീർ പൂക്കളാണ് നാം
പുലരൊളിതൻ വർണ്ണങ്ങൾ പെറുക്കി എടുക്കുന്നു കൂട്ടമായി ഇന്നു ഈ കലാലയത്തിൽ
വേനലിൻ ചൂടിൽ ചിതറുന്ന പക്ഷികളായ് പിരിയുന്നു നാം
വേനൽ കഴിഞ്ഞൊരാ കുളിർമഴത്തു ഒരു കുടക്കീഴിൽ ഒന്നിച്ചു കയറുന്നു നാളേക്കായുള്ള പടികൾ
തണൽ മരച്ചുവട്ടിൽ ഒരുമിച്ചിരുന്നു കളി പറയുന്നു
ഈ സന്ധ്യയിൽ
കലകൾ ഉണർത്തുന്ന വേദിയിൽ കൈത്തട്ടലുകളാലെന്നെ പുൽകിയ സൗഹൃദം
വഴക്കാളിയെന്നാലും നമ്മെ ചേർത്തു പിടിച്ചൊരു ആചാര്യൻ
പുസ്തകത്താളുകളിൽ ഒളിപ്പിച്ച മയിൽപ്പീലി പോലൊരു പ്രണയവും
നിന്റെ കൈ പിടിച്ചന്ന് ഒഴിഞ്ഞ വരാന്തയിലൂടെ നടന്നു നീങ്ങിയ കാലം
പിന്നെ പരീക്ഷ ഇങ്ങെത്തിയപ്പോൾ ഓടി ഒളിക്കാൻ തോന്നിയ കാലം
പിരിയുന്ന നാളുകളിൽ കരയുന്ന മനസ്സുമായി ഒന്നിച്ചു തണൽ മരച്ചുവട്ടിൽ ഇരുന്നു നാം
Greeshma manu
Not connected : |