പാട്ട്
പാക്കനാരിന്റെ നെഞ്ചിലെ തീ ആണ് താണ്ഡവാഃഗ്നിയിൽ പൊള്ളുന്ന പാട്ടാണ്
കയ്യിൽ ഏന്തുന്ന വാളിന്റെ തലയാണ് ചങ്കു പിടയുന്ന നേരത്തെ വാക്കാണ്
അടിയന്റെ കണ്ണുനീരിന്റെ വിലയാണ് .
പാണന്റെ ഉൾത്തുടിപ്പുകളിയിൽ നീറുന്ന നേരിന്റെ പാട്ടാണ്
പൊൻ നെല്ല് വിളഞ്ഞാടുന്ന വയൽ വരമ്പിൽ ഓടുന്ന പെണ്ണിന്റെ കൊലുസിന്റെ ഈണം
കാട്ടാറിൻ ഈണങ്ങൾ ചേർത്തൊന്നിണക്കി കുട്ടുകാർ ഞങ്ങൾ നിങ്ങൾക്കായി പാടുന്നു.
പട്ടിണി ആണെന്നിരുന്നാലും വയറ് എരിയുന്ന നേരത്തു ആടുന്ന ആട്ടവും പാടുന്നു പാട്ടും നേരിന്റെ മൊഴിയാണ്
നേരം വെളുക്കുന്ന നേരത്തു നേർമൊഴി പാട്ടിന്റെ താളത്തിൽ പാടത്തേക്കോടുന്നു കുഞ്ഞേലി
പാണന്റെ പ്രാണനിൽ പിടയുന്ന പാട്ടാണ്
വെയിൽ പൊളളിവിയർത്തൊരു ദേഹത്തിൽ കൊയ്തുപാട്ടിന്റെ ഈണം ഒഴുകുന്നു
മണ്ണിന്റെ മാറില് വിരിയുന്ന പൂക്കളെ തൊട്ടുണർത്തുന്നു നേർമൊഴി
ഇന്നു നിങ്ങൾക്കായി പാടുന്നു
Greeshmamanu
Not connected : |