പറയാതെ അറിയാതെ - പ്രണയകവിതകള്‍

പറയാതെ അറിയാതെ 

പറയാതെ അറിയാതെ
പ്രണയിച്ചു നിന്നെ ഞാൻ
പറയാനായി പലവട്ടം കൊതിച്ചൂ
പറഞ്ഞാൽ നിന്മൊഴി എന്തെന്നു നിനച്ചു ,
പറയാതെ എന്നുള്ളിൽ മറച്ചു ഞാൻ
നിന്നോടുള്ള എന്റെ പ്രണയം എന്റെ
ഹൃദയത്തിൽ ഞാൻ മറമാടി ,

കാലമേറെയായിട്ടും തോരാതെ
പെയ്തൊരു പെരുമഴതന്നോർമയിൽ
ഇന്നും നിൻ പുഞ്ചിരിയൊരു
മഴത്തുള്ളിപോൽ തെളിയുന്നൂ

പറയാതെ അറിയാതെ
പ്രണയിക്കുന്നൂ നിന്നെ.........ഇന്നും


up
0
dowm

രചിച്ചത്:
തീയതി:28-03-2018 07:09:41 PM
Added by :shanponnu
വീക്ഷണം:442
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :