മലർച്ചില്ല പൂക്കും നാളിൽ  - പ്രണയകവിതകള്‍

മലർച്ചില്ല പൂക്കും നാളിൽ  

മലർച്ചില്ല പൂക്കും നാളിൽ മഴപ്പൂക്കൾ പെയ്യും നാളിൽ മയക്കമെന്തേ നിനക്ക് മയക്കമെന്തേ
പനിനീർ പൂ പൂക്കും രാവിൽ പലവട്ടം പാടിച്ചിട്ടും പിണക്കം എന്തേ ഇന്നു പിണക്കം എന്തേ

(മലർച്ചില്ല പൂക്കും നാളിൽ )

തളിരിട്ട മാവിൻ കൊമ്പിൽ മാമ്പൂക്കൾ വിടരാഞ്ഞിട്ടോ
വിറയാർന്ന കാറ്റിൻ കൈയ്യിൽ ശലഭങ്ങൾ അണയാഞ്ഞിട്ടോ

(മലർച്ചില്ല പൂക്കും നാളിൽ )

നിറയും മിഴിയോരം എൻ കൺമുനയാലെ കഥകൾ തീർത്തീടാം ഞാൻ
തളരും നിൻ തനുവിൽ ചേല തുമ്പാലെ ഒരു കാര്യം ചൊല്ലീടാം ഞാൻ .

(മലർച്ചില്ല പൂക്കും നാളിൽ )

പണിയാം ഒരു കമ്മൽ കാതോരം മിന്നാൻ പാൽപുഴയോരം പോവാൻ
അണിയാം വിണ്ണിൻ താരം തളിരോലതുംബാലെ ഉലയുന്ന നിൻ മുടിയിൽ
(മലർച്ചില്ല പൂക്കും നാളിൽ )

Greeshmamanu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:29-03-2018 02:59:13 PM
Added by :ANJUMOL
വീക്ഷണം:304
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :