ഉൾ പിരിവ് - തത്ത്വചിന്തകവിതകള്‍

ഉൾ പിരിവ് 

ചിന്തകൾ ചിതറി ചികഞ്ഞു
മനസെന്ന മായയിൽ

ആഗ്രഹങ്ങൾ പെയതിറങ്ങി
ലോലമായ് എൻ ഹൃദയം

മാറാല പിടിച്ചു കിടപ്പുണ്ടിന്നും
ഹൃദയ ഭിത്തിയിലെൻ ആഗ്രഹങ്ങൾ

ഹൃദയ വനിയിൽ ഒഴുകിയകന്നു
എന്നോ കണ്ട സ്വപ്നങ്ങൾ

സ്വപ്നങ്ങൾ കുഴിച്ചു മൂടി
കഠിനമായ് എൻ ഹൃദയം

പുതു വെട്ടം തേടി അലഞ്ഞു
പുലരി വരും വരെ

കിളികൾ സംഗീതം മറന്നുവോ
പുലർകാല വേളയിൽ

പൂക്കൾ വിരിയാൻ മടിച്ചുവോ
ഞാൻ കണ്ട വനിയിൽ

നിദ്രയിൽ ആത്മാവെങ്ങോ പോയ്
നഷ്ട വസന്തം തേടി

up
0
dowm

രചിച്ചത്:Shamseer sam
തീയതി:31-03-2018 11:45:45 PM
Added by :Shamseer sam
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)