പഥികൻ
ഇരുൾ മൂടിയെൻ മിഴിയിൽ
പ്രഭ തേടി ഞാൻ അലഞ്ഞു
എൻ മനോ വീഥിയിൽ
വിജനമാം പാതയിൽ
ഏതോ വിദൂരതയിൽ
ഒരു പഥികൻ ഞാൻ
ഹൃദയ വീഥിയിൽ ഒരു വെട്ടം
ഞാൻ എന്ന ഭാവത്തെ മായ്ചു
എന്റെ ബോധം
ആത്മാവിനെ തേടി ഞാൻ
മനോവീണ മീട്ടി
ദൂരെ കണ്ണും നട്ട്
ഒരു പറ്റം ഉറുമ്പുകൾ
പലതരം ധാന്യങ്ങളേന്തി
വരി വരിയായ്
ഉറുമ്പ് ആണ് ആത്മാവ്
ദാന്യം ശരീരവും
എല്ലാം നശ്വരം
മിഥ്യ യിൽ നിന്നും
യഥാർത്ഥ്യത്തലേക്ക്
ഒരു പഥികൻ ഞാൻ
Not connected : |