സന്ദേശം  - തത്ത്വചിന്തകവിതകള്‍

സന്ദേശം  

ജെറുസലേമിലാ-
ദുഃഖവെള്ളിയാഴ്ച
പിന്തുടർന്നവരെല്ലാം
ജീവഭയത്താൽ
പിരിഞ്ഞു പോയി

അമ്മയും കൊച്ചമ്മയും
മഗ്ദലനമറിയവും
കാൽവരി വരേയ്ക്കും
സ്നേഹം പകർന്ന-
വസാനനിമിഷങ്ങളിൽ.

പീഡനങ്ങളും
പരിഹാസവും
രക്ത ച്ചൊരിച്ചിലും
കുരിശ്ശിൽ പിടഞ്ഞ-
സ്തമനം വരെ.

കുരിശുമരണം
വരിച്ചവനെ ഏറ്റുവാങ്ങി
നിക്കോഡാമസ്സ്
ആചാരങ്ങൾ നൽകി
കല്ലറയിലടക്കി.

പിറ്റേന്ന് കല്ലറയിലെത്തിയ
മഗ്‌ദലനക്കുകിട്ടിയ
ഉയർപ്പിന്റെ സന്ദേശം
പാപത്തിനിന്നു-
മൊരു വിലക്കായ്.

up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-04-2018 12:47:34 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me