ഓർമ്മയിലെ ഓണം
"ഓർമ്മയിലെ ഓണം" ( ഓണപ്പാട്ട്)
ഓർമ്മയിലെൻ ഓണങ്ങൾ ഓടിയെത്തുമ്പോൾ -
ഓർക്കുന്നു നിന്നെയെൻ പൂനിലാവേ -
ഒരുമിച്ചു പൂക്കൾ പറിച്ചു നടന്നതും..
ഒന്നിച്ചു പൂക്കളം മുറ്റത്തു തീർത്തതും..
ഓണത്തപ്പന് കാണിക്കയേകുവാൻ...
ഓലപ്പീപ്പിയും പമ്പരവും പിന്നെ..
ഓണക്കോടിയും ചേർത്തു നീ വച്ചതും..
ഓലമടൽ കൊണ്ടച്ഛൻ ഊഞ്ഞാല് തീർത്തപ്പോൾ..
ഓണപ്പാട്ടുമായ് ഓരത്തിരുന്നിട്ട്
ഒരുപാട് പുഞ്ചിരിപ്പൂക്കളും നൽകി നീ.
ഒരുനാളും വാടാതെ നിൽക്കുന്നു എന്നുള്ളിൽ...
ഓർമ്മകൾ തീർത്തൊരാ ഓണപ്പൂക്കൾ..
ഒഴിവുകാലത്തിന്റെ ഇടവേളയിൽ പിന്നെ...
ഒരു വാക്കു പോലും പറഞ്ഞിടാതന്നു നീ...
ഓടി മറഞ്ഞങ്ങ് പോയതെങ്ങോ....?
ഓണനിലാവുള്ള രാത്രികളിലിന്നുമെൻ....
ഓർമ്മയിൽ തെളിയുന്നു നിന്റെ രൂപം..
ഒരുപിടി തുമ്പയും ചുണ്ടിലൊരു ചിരിയുമായ്..
ഒടുവിൽ നീ എൻ മുന്നിലണയുന്ന നാളിനായ്..
ഒരുക്കിടുന്നു ഞാൻ ഒരു തൂശനിലയും തൊടുകറിയും...
ഒരു പിടി സ്നേഹത്തിൻ ചോറുമായി ........"
(......... അഭി........)
Not connected : |