എന്റെ പെണ്ണ് - തത്ത്വചിന്തകവിതകള്‍

എന്റെ പെണ്ണ് 



"എന്റെ പെണ്ണ് ":

എന്റെ പെണ്ണെന്നാലതെന്റെ പുണ്യം
എന്നുമെൻ കണ്ണിൽ തെളിയുന്ന ദൈവ രൂപം.
പ്രാണൻ പകുത്തെന്റെ ജീവനെ നൽകിയ-
പ്രപഞ്ച സത്യത്തിൻ പൊരുൾ എന്റെ പെണ്ണ്.
ജ്വലിക്കുന്നൊരഗ്നി സാക്ഷിയാം പെണ്ണ്-
ജീവന്റെ ജ്വാല എൻ ഹൃത്തിൽ പകർന്നവൾ.

നീ നനഞ്ഞതെൻ വിയർപ്പിലോ കണ്ണീരിലോ?
നിൻ കണ്ണീരിൽ നനഞ്ഞ് എൻ വിയർപ്പിൽ മുങ്ങി-
നമ്മൾ പങ്കിട്ട നിമിഷങ്ങളിൽ ഞാൻ അറിഞ്ഞു-
നിന്നിലായ് കാത്ത് വച്ചയെൻ പെണ്ണിനെ.

പെണ്ണെന്ന പുണ്യത്തിനായിരം പേരുകൾ
പ്രപഞ്ചത്തിൻ പരമസത്യം 'അമ്മ' എന്നതാദ്യം
എന്റെ പെണ്ണിൻ പൂർണതയമ്മ രൂപത്തിൽ
എന്നുമെൻ വഴികാട്ടിയായി കൂടെനിൽക്കെ.

പത്ത് വേഷങ്ങൾ പകർന്നാടിടും പെണ്ണ് പതിയുടെ പാതിയായി പത്നി രൂപത്തിലും
പ്രിയ മാതാവിൻ വാത്സല്ല്യ രൂപത്തിലും
പെറ്റവയറിനും പോറ്റിയോരച്ഛനും-

പൊൻമകൾ ആയവൾ മാറുമെന്നും
പതീ ഗൃഹത്തിലവൾ മരുമകൾ ആകുന്നു പലതും സഹിച്ച് എന്നും പുഞ്ചിരിതൂകുന്നു
പിഞ്ചു കുഞ്ഞിനെപാലൂട്ടി വളർത്തുമ്പോൾ
പെണ്ണിന്റെ ജന്മമത് പൂർണമായി തീരുന്നു-
പെൺജന്മമത് പുണ്യമായ് മാറുന്നു.

പ്രണയമഴ പൊഴിയ്ക്കുമെന്നുള്ളിലെന്നും-
പകലന്തിയോളം പല ജോലിയോടൊപ്പവും.
കൂട്ടി മുട്ടിക്കുന്നു രണ്ടറ്റവും-
കഷ്ടനഷ്ട കണക്കുകൾ പറയാതെ.

എന്റെ പെണ്ണിന്നെന്റെ പെൺ സമൂഹം
എങ്ങും നിറയുന്നു വാർത്തകളിൽ.
പെണ്ണഴകിന്നൊരു വിൽപ്പന വസ്തുവായി. പീഡനവാർത്തകൾ പത്രാസ് പോലെയായി.

പശിയടക്കാൻ പണയപ്പെടുത്തുന്ന പെണ്ണുടൽ.
പിച്ചിച്ചീന്തും കഴുകൻമാർക്കും പ്രിയം പെണ്ണുടൽ.
പെണ്ണിന്റെ പേരന്ന് കണ്ണീരെന്നെങ്കിലോ കവീ!
പെണ്ണിന്നു പ്രതികാരദാഹിയായി മാറണം സഖീ!

ഏകിടാം കരുതലെൻ പെണ്ണിനൊപ്പം
എന്നുമീ പുണ്യമാം പെൺ ജനത്തെ.
എന്റെ പെണ്ണെന്നുമൊരു പുണ്യമല്ലേ?
എൻ പ്രിയ നാടിന്റെ നന്മയല്ലേ?

(..........അഭി..........)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:02-04-2018 03:00:20 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:714
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :