കഥപറയും കിണറോരം - തത്ത്വചിന്തകവിതകള്‍

കഥപറയും കിണറോരം 

"കഥ പറയും കിണറോരം"

ഇടവപ്പാതിയിലും
കർക്കടകക്കോളിലും
കിണർ നിറയും.
ഗർഭവതിയെപ്പോലെ.
ചിലപ്പോൾ മഴ നനഞ്ഞ
കിണർച്ചുമരുകൾ
ആഴങ്ങളിൽ അമരും.
വേരുകളെ പോലെ.
വരണ്ട അടിത്തട്ടിൻ
ഇത്തിരി തണുപ്പിലേക്ക്
ആയുധം നീട്ടി നമ്മൾ-
കുത്തിയെടുക്കും വെള്ളം.
രക്തമൂറ്റുന്ന നീലിയെ പോലെ.
വെള്ളം വറ്റിയ കിണറിൻ
ആഴങ്ങളിൽ ഒളിപ്പിക്കും
മരണമൊരു ഗന്ധകപ്പുകയായ്.
ജീവിത വീചികളിലൊന്നാ
കിണറിലേയ്ക്ക് നോക്കി
നിന്നു നിസ്സഹായനായി.
വെള്ളം തന്ന കിണറ്റിൻ
ആഴങ്ങളിൽ ചെന്ന്
മരണം കൈക്കലാക്കും.
ഒരു ജേതാവിനെപ്പോലെ.
മുലകുടി മാറാത്ത
കുഞ്ഞുങ്ങളെ പോലും
വലിച്ചെറിയുന്നൊരമ്മ.
പ്രണയനൈരാശ്യത്തിന്റെ
മുനമ്പിൽ നിന്ന് കിണറിൽ
ഇരുട്ടിലേയ്ക്കൊരു യാത്ര
തെളിനീർ നിധിയെവിടെ?
പറയൂ എൻ തലമുറകളെ?
മറക്കാൻ കഴിയില്ലല്ലോ
മരിക്കാത്ത ഓർമ്മകളെ
തെളിനീരിൽ കുളിച്ച
തണുത്ത ഗന്ധമുള്ള
ഇന്നലകളെ.......... with❤


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:02-04-2018 03:02:55 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :