കണ്ണൻ
കണ്ണാ കള്ള കണ്ണാ ചൊല്ലാനുണ്ട് ഇന്നേറെ എനിക്ക്
ഈ പാദം തൊട്ടു വണങ്ങി പറയാനുണ്ട് ഇന്നേറെ എനിക്ക്
പാടിത്തുടങ്ങുവാൻ ആശയുണ്ടേറെ ഇന്നീ ഓടക്കുഴലിന്റെ ഈണത്തിൽ
ആടി തിമിർക്കുവാൻ മോഹമുണ്ടേറെ പൊന്നിൻ കിങ്ങിണി കിലിങ്ങുന്ന താളത്തിൽ
നിന്റെ മാലയിൽ കൊരുക്കുന്ന തുളസീ ദളമാകാൻ കാത്തു കാത്തു നിൽക്കുന്നു ഞാൻ നാളേറെയായി
ആകാശ നീലിമയിൽ നെയ്തെടുത്ത പട്ടുചേല കാൽ ചുവട്ടിൽ വച്ചു വണങ്ങിടുന്നു ഞാൻ
എന്നോമൽ കണ്ണന്റെ വാർമുടി കെട്ടിൽ ഇന്ന് താനേ ഉലയുന്നു മയിൽ പീലി തുമ്പുകൾ
വെണ്ണയിന്നു കടന്നെടുത്തു വിണ്ണിൽ നിന്നും എന്റെ പിഞ്ചോമൽ കണ്ണനായി
താരാട്ടു പാടി ഉറക്കുവാൻ മോഹം ഇന്നെന്റെ കണ്ണനെ കായാമ്പൂ വർണനെ
ഇനിയും പറയാനുണ്ടേറെ എനിക്ക് ചേല കള്ളനോട് കുഞ്ഞി കണ്ണനോട്
Greeshmamanu
Not connected : |