ചാഞ്ഞ മരം
വിഷാദം പുക്കും തനിമരമായ്
ഇന്നേതോ മരുഭൂവിൽ ഞാൻ
അകലെ തിങ്ങിനിൽക്കും മരങ്ങൾ
കണ്ടു മോഹിക്കും തനിമരം ഞാൻ
മോഹങ്ങളാൽ കിളിർത്ത തളിരുകൾ
അഴലിനാൽ കരിഞ്ഞു പോയ്
സ്വപ്നങ്ങളാൽ കായ്ച ഫലങ്ങൾ
നിരാശയാലടർന്നലിഞ്ഞു പോയ്
ആർക്കുമേറി കളിക്കാമിവിടെ
ഞാനൊരു ചാഞ്ഞ മരം
എന്നിലേറി കൊത്തി മുറിക്കാൻ
വെറും ചാഞ്ഞ മരമാണു ഞാൻ
ആഴ്ന്നിറങ്ങി നോക്കി ഞാൻ
തളിർക്കുമെന്ന പ്രതീക്ഷയാൽ
ഏതോ ഭീതിയിൽ നില്പൂ ഞാൻ
വിഷാദം പൂക്കും തനി മരം
ഏതോ ചൂളയിൽ എപ്പഴോ
വിധിയെന്ന പോൽ കത്തിയമരാൻ
ആധിയാൽ കാത്തിരിക്കും
പാഴ് മരമോ ഞാൻ.... ?
Not connected : |