Haiku ശ്രമങ്ങൾ. - തത്ത്വചിന്തകവിതകള്‍

Haiku ശ്രമങ്ങൾ. 

കൃഷ്ണനിവേദ്യം;
പൊന്നണിഞ്ഞൊരുങ്ങുന്നു
വൈശാഖമുഖി...
******
മേടത്തളിർപ്പ്;
മുഴുക്കാപ്പുചാർത്തുന്നു
പീതവർണ്ണം...
********
മേടത്തരുണി;
ഋതുകാന്തിയേന്തുന്നു
കനകഭാരം...
********
സുഖശയനം;
കണിത്താലത്തിൽ
ഐശ്വര്യമങ്ക...
*********
കണിപ്പൂങ്കുല;
വിരിയുംകരങ്ങളിൽ
സ്വർണ്ണനാണയം...


up
0
dowm

രചിച്ചത്:സജിത്
തീയതി:04-04-2018 06:01:17 PM
Added by :Soumya
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :