പലവിധം
അയലത്തെ വീട്ടിലെ അധ്യാപകൻ
ചിതയിൽ കിടന്നു പുകയുമ്പോൾ
ശിഷ്യന്റെ ആത്മബന്ധങ്ങൾ
ഒരു കരിന്തിരി പോലെ
മനസ്സിൽ പുകയുന്നു.
ദശാബ്ദങ്ങൾ തണലായ
ഗുരുവെന്തിന് വിട്ടുപോയെ-
ന്നാർക്കുമില്ലാത്ത ഒറ്റയാൻ ചിന്തകൾ.
പ്രായം പരിഗണിച്ചു സ്വന്തക്കാർ
ആശ്വാസം തേടുമ്പോൾ
‘മൂരാച്ചി’യിവന്റെ മറ്റൊരു മുഖം.
സ്വകാര്യമായതുകൊണ്ടാരുമറിഞ്ഞില്ല.
മുഖങ്ങൾ പലവിധം
അകം മനസ്സിലാക്കാൻ
ആർക്കും വയ്യാതെ
ശവങ്ങൾ കത്തിയെരിയുമ്പോൾ
ആധിപത്യത്തിലേ
രണ്ടുപക്ഷങ്ങൾ.
Not connected : |