മരുപ്പച്ച - തത്ത്വചിന്തകവിതകള്‍

മരുപ്പച്ച 

കൊച്ചു കൊച്ചു രാജ്യങ്ങൾ ജനാധിപത്യത്തിന്റെ പുകമറയിൽ
സ്വാസിലന്റിലെ ഒറ്റയാൻ രാജഭരണവും
ഭൂമധ്യരേഖയിലെ ഗിനിയിലെ പട്ടാളഭരണവും
ആഫ്രിക്കയിലെ അവസാനത്തെഏകാധിപത്യ അതിരുകൾ
എണ്ണയിൽ മുങ്ങിക്കുളിക്കുന്ന ഗിനിയും
മുളയാട്ടത്തിലെ രാജകീയ വിവാഹവും
ജനാധിപതികളുടെ സന്ദർശനം കവർന്നെടുക്കാൻ
ജനാധിപത്യത്തിന്റെ അതിരുകൾ നിസ്സഹായതയിൽ.
അസ്വാതന്ത്ര്യത്തിന്റെയും സ്വാർത്ഥതയുടെയും
ഉരുക്കുമുഷ്ടികൾ മരുപ്പച്ചകളിലെ പ്രബലന്മാർ.
പല പതിറ്റാണ്ടുകൾ നിസ്സഹായതയെ ചോദ്യം ചെയ്യാതെ
ദാരിദ്ര്യത്തിലും ചൂഷണത്തിലും അന്ധകാര സമൃദ്ധിയിൽ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-04-2018 10:40:00 AM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :