അവൾ - മലയാളകവിതകള്‍

അവൾ 

അവൾ. _സൂരൃമുരളി

അവൾ അനൃയാണോ? അബലയാണോ?
ജന്മം കൊണ്ട് സ്ത്രീ ആയതുകൊണ്ട് എന്തിന്
നമ്മൾ മാറ്റി നിർത്തണം മുഖൃധാരയിൽ നിന്നും
മുന്നോട്ടുള്ള യാത്രയിൽ എന്തിനവളെ
ഉപേക്ഷിക്കണം വഴിയിൽ
_അവൾ അനൃയാണോ?........
നൽകണം ശക്‌തി.ബുദ്ധി.മനോ:ധൈരൃം
താങ്ങായ് കൂടെ ഉണ്ടാവണം എന്നും പുറകെ
ഉയരങളിലേക്ക് കൈപിടിച്ചുയർത്തേണം നമ്മൾ
സ്നേഹസാന്ത്വനങൾ കൂട്ടാകണം എന്നും
നമ്മളിലൊരാളല്ലെ അവളും........
_അവൾ അനൃയാണോ?.......
പിച്ചിചീന്തി അവസാനിപ്പിക്കുമ്പോൾ നമ്മോളർക്കണം
നമ്മുടെ പുരോഗതിയുടെ,ശാസ്ത്ര നേട്ടത്തിന്റെ ഒരു
പ്രതിഭയെ, ഒരുപാട് വാഗ്ദാനങ്ങളെ................
ഭാരതമെന്ന പേർ വാനൊളം ഉയർത്തെണ്ടവളെ.........
_അവൾ അനൃയാണൊ?............
നൽകും,അവൾ അമ്മയായ്,നമുക്കൊരു
പുതു തലമുറയെ രാഷ്ട്ര പുരോഗതിക്കായ്.....
ഓർക്കുക ! അവൾ നമുക്ക് നഷ്ടപ്പെടാൻ
പാടില്ലാത്ത ഒരു ഘടകമാണെന്ന്..........
കാണണം നമ്മൾ അവളെ അമ്മയായ്,
സഹോദരിയായ്,കാമുകി യായ്,ഭാരൃയായ്
ജിവിതരേഖയിലെ അവിഭാജൃഘടകമായ്...........
_അവൾ അനൃയല്ല....................


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:13-04-2018 12:47:22 PM
Added by :Suryamurali
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :