ബാല്യം....എന്റെ തോഴി.... - തത്ത്വചിന്തകവിതകള്‍

ബാല്യം....എന്റെ തോഴി.... 

ബാല്യം....എന്റെ തോഴി....

പുതുവര്‍ഷപുലരിയില്‍
തെക്കെതൊടിയില്‍ ആ
മാതൃത്വം ആറടിമണ്ണിലമര്‍ന്നു..
ഒരു പിടി മണ്ണ് മാത്രം സ്വന്തമായുള്ള
മനുജന്ടെ മല്‍സരവും ഒടുങ്ങി ..
ഇനി വാഴ്ത്തി പാടിടാം ആ ആത്മാവിനെ
ജീവനുള്ളപ്പോള്‍ ആര് വാഴ്ത്തുവാന്‍ ??
സ്മരണകള്‍ ഒരു മാത്ര കൊണ്ടു തീരില്ല
എങ്കിലും വിസ്മരിചിടാം കാലം ചെല്ലുമ്പോള്‍ ..
ഒരു ശിഖരത്തിലെ ഇല കൊഴിഞ്ഞു
ഇനി തളിരിലകള്‍ പോട്ടികിളിര്കട്ടെ
ഒരു ചുടു കണ്ണീര്‍ മാത്രം ....
അത് മാത്രമെ ഉള്ളു എനിക്ക് നല്‍കുവാന്‍ ...
എന്റെ ബാല്യത്തിന്റെ സ്നേഹിതേ...
എന്റെ പ്രിയ മുത്തശി ... ....


up
0
dowm

രചിച്ചത്:Soya Nair
തീയതി:01-06-2012 12:14:32 PM
Added by :vishnu
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :