ഒരു കുങ്കുമപ്പൂവ്
#ഒരു #കുങ്കുമപ്പൂവ്.....
വിടരും മുൻപേ ചതച്ചരക്കപെട്ട കുങ്കുമപ്പൂവ്
വാത്സല്യത്തോടെ തലോടാൻ തോന്നുന്ന നിഷ്കളങ്കമായിരുന്നു അവൾക്ക്
അവളുടെ ചിരിക്കുന്ന മുഖം കണ്ടാൽ ഒരു പുഞ്ചിരി നമ്മൾ അറിയാതെ സമ്മാനിച്ചു പോകും
വിടരും മുൻപേ ചതച്ചരക്കപെട്ട ഒരു കുഞ്ഞു കുങ്കുമപ്പൂവ്
ദേവസന്നിധിയിലായിരുന്നു അവൾ ബലികൊടുക്കപ്പെട്ടത്
അവൾക്ക് വേണ്ടി ചില പൂജകൾ ചെയ്തിരുന്നു....ദൈവം അത് സ്വീകരിച്ചിട്ടുണ്ടാവുമോ
ദൈവത്തിന്റെ പ്രതിരൂപങ്ങളായിരുന്നു അവളുടെ ബലിക്ക് കാവൽക്കാർ
നിയമം കാക്കേണ്ട നിയമപാലകരാണ് ആ കർമ്മം ചെയ്തത്...
എന്തായിരുന്നു അവൾ ചെയ്ത തെറ്റ്?
ഇന്ത്യയിൽ പിറന്നതോ,അതോ ഒരു പ്രത്യേക മതത്തിൽ ജനിച്ചു പോയതോ
അതെ അവൾ ആസിഫാബാനു...
നമുക്ക് പ്രതികരിക്കാം,
ഫേസ്ബുക്കിലൂടെയും
വാട്സാപ്പിലൂടെയും
അടുത്ത ഹാഷ്ടാഗ് വരുന്നത് വരെ
പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ഇന്ത്യൻ പൗരൻ
SHANPONNUS
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|