വിഷുക്കൈനീട്ടം
മേടമാസമൊരു സുവർണമാസം
മേടസംക്രമത്തിലെ വിഷുപ്പുലരിയിൽ
കൊന്നപ്പൂക്കളും കണിവെള്ളരിയും
നെൽമണികളുംമഞ്ഞയണിഞ്ഞു
കാർഷികസമൃദ്ധിയിൽമഞ്ഞയിലൊരുങ്ങി
കാർവർണനും മഞ്ജുളാംഗികളും
മഞ്ഞയുടെതിളക്കത്തിൽ
ഐശ്വര്യത്തിന്നടയാളമായ്
സ്വർണവും വെള്ളിയും നാണയങ്ങൾ
കൈവച്ചു നീട്ടുമായിരുന്നു.
അമ്മൂമ്മയേയും അപ്പൂപ്പനെയും
കുടിയൊഴുപ്പിക്കുന്ന ഇന്നത്തെ
വീടുകളിൽ ഗാന്ധിയുടെ തലയുള്ള
നോട്ടുകൾ വിഷുക്കൈനീട്ടമായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|