മാറ്റിടാം - മലയാളകവിതകള്‍

മാറ്റിടാം 

മാറണം ഈ
മാറാപ്പുകളൊക്കെയും
മാനവരാശിക്ക്
മാന്യമായ് കഴിയണം
പിറവിയെടുത്തീ
മണ്ണിലെ ജീവിതം
പീഡനമുക്തമായ്
ഭയരഹിതമായ്
സമാധാനപൂരിതമായ്
കഴിയണം
നമുക്കീ ഭൂവിൽ.......
വരുവാനില്ലിനിയൊരു
നായകനും...
നയിക്കുവാനില്ലിനിയൊരു
ഗാന്ധിയും...
നമ്മെ നാം തന്നെ
നയിച്ച് മുന്നേറണം
തകർത്തുടക്കണം
തുരുമ്പിച്ചൊരീ
വ്യവസ്ഥിതികളെ
തടുക്കണം
നമുക്കൊന്നായീ
ദുഷ്ട കർമങ്ങളെ
മാറ്റണം ഈ മണ്ണിനെ
നമുക്കും അവകാശമായ്...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:16-04-2018 09:29:38 AM
Added by :khalid
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :