സാരംഗി മീട്ടുന്നവേളയിൽ
സാരംഗി മീട്ടുന്നവേളയിൽ കണ്ടു ഞാൻ നിന്നെ ആദ്യമായി
സമ്മതം മൂളുന്നു മാനസം സിന്ദൂര പൊട്ടിന്നു നിൻ നെറ്റിയിൽ തൊടുവിക്കാൻ
(സാരംഗി മീട്ടുന്നവേളയിൽ)
സാരയുനദീ തീരേ അഗ്നി സാക്ഷിയായൊരു പൊൻതാലി ചാർത്തിക്കാം
അലമാലകൾ കൊണ്ടിന്നു മാലകൾ ചാർത്താം നമുക്ക്
(സാരംഗി മീട്ടുന്നവേളയിൽ)
തരിമണൽ വീശിയെറിയുന്ന കാറ്റിൽ നിൻ മുന്നിലായ് ഞാൻ നടക്കാം
മാല്യങ്ങൾ അഴിച്ചു വച്ചു കണ്ണനെ കുമ്പിട്ടു വണങ്ങാം
(സാരംഗി മീട്ടുന്നവേളയിൽ)
സ്വർണമീനിനോടും പഞ്ചവർണ്ണക്കിളിയോടും വിടചൊല്ലാൻ നേരമായി
മിഴികൾ നിറയുന്നീ മഴയത്തു ഒരു കുട കീഴിൽ ഞാൻ കൂട്ടായി വരാം
(സാരംഗി മീട്ടുന്നവേളയിൽ)
ആനയിക്കാൻ വാദ്യ ഘോഷങ്ങളും അനുഗമിക്കാൻ ഞാനും ഇന്നു കൂടെ
മൂവന്തി ചായുന്ന സന്ധ്യയിൽ ഒരു കൂട്ടിലായി നമുക്ക് ചേക്കേറാം
(സാരംഗി മീട്ടുന്നവേളയിൽ)
Greeshmamanu
Not connected : |