നാളേറെയായി
നാളേറെയായി കാത്തിരിപ്പൂ ഞാൻ നിന്നിലെ നിന്നെ അറിയാൻ
ഏഴുജന്മങ്ങളായി ഞാൻ എഴുതിയ കാവ്യം ശ്രുതി ചേർക്കുന്നിവിടെ
ഏഴിലം പാല പൂക്കുന്ന വേളയിൽ മയങ്ങി ഞാൻ രാവിൻ മടിത്തട്ടിൽ
ഏഴരപ്പൊന്നാന എഴുന്നള്ളത്തു കാണാം അരയാലിൻ കൊമ്പിൽ അരുമകളാവാം
പിച്ചവെച്ചനാൾ മുതൽ പിന്നെയും പിന്നെയും കാണാൻ മോഹം
എന്നിലെ പുണ്യങ്ങളെല്ലാം ചേർത്തൊരു മാല കൊരുക്കം നിനക്കുവേണ്ടി
പൂക്കളെ തഴുകാനും പൊന്നിൻശലഭമായി മാറാനും കൂടെ വരാം ഞാൻ എന്നും
എന്ന് വരും നീ സഖീ എന്നോടിന്നൊരു കാര്യം ചൊല്ലാൻ
Greeshmamanu
Not connected : |