നടപടി  - തത്ത്വചിന്തകവിതകള്‍

നടപടി  

പശുവിനെകെട്ടുന്നവരും
പോച്ചപറിക്കുന്നവരും
കന്ന പറിക്കുന്നവരും
കച്ചറവലിച്ചെറിയുന്നവരും
കാറുകൾ പാർക് ചെയ്യുന്നവരും
ഒരുദിവസം ഭിത്തി കെട്ടാൻ വന്ന
കല്ലുകെട്ടുന്നവരെ അപരന്റെ
വെളിമ്പറമ്പിൽ കണ്ടു
പകച്ചു മടങ്ങിപ്പോയി.
പക്ഷെ നിയമമുൾപ്പടെ
മറ്റുമാർഗങ്ങളെന്തെങ്കിലും
മുന്നറിയിപ്പു കൊടുക്കാത്ത
ഉടമസ്ഥനെതിരെ ആരെങ്കിലും
നടപടിയെടുക്കാതിരിക്കുമോ?
കാലമെത്ര വിചിത്രം
സ്വന്തമെന്നുപറഞ്ഞതിലെന്തർത്ഥം?




up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-04-2018 05:59:57 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :