നിള
നിള. -സൂരൃമുരളി-
ചാരെ , ചാരി നിന്നു സുഗന്ധം പരത്തി ചംമ്പകം
നീളെ, നീണ്ടു മെലിഞ്ഞൊഴുകി നിളാ നദി,
കൃശഗാത്രിയായ്.......................
കുട്ടിത്തം കീഴ്മേൽ മറിയുന്നു കുറ്റിപ്പുറം
പാലത്തിലൂടെ......................
വിരുന്നുകാരിയായ് വന്നു വേനൽ മഴ.....
മഴത്തുള്ളി വീണ്ടും വീണ്ടും നിർത്താതെ
ഉമ്മവെച്ചു നിളയിൽ......................
കുളിരേകി വന്ന കുളിർതെന്നൽ മല നിരകളിൽ
തട്ടി മൂളി പാട്ടൊഴുകി........................
കൗമാരം കലപിലകൂട്ടി കോളേജിലെക്കൊഴുകി...
റോഡിനും റയിലിനും സമാന്തര യാത്ര...
നിളയെക്കുറിച്ചു പറയാനേറെ.................
ഒഴുകോന്നതത്രയും ഗ്രാമ പച്ചപ്പിലുടെ............
എത്ര എത്ര കഥകളും നോവലുകളും നിളയുടെ
തീരത്തു പിറന്നു വീണു........
പൊക്കിൾ കൊടിയുടെ ഒരറ്റമിന്നും ഇവിടെ
വേരുറക്കുന്നു തനത് സംസ്കാരം ഊറ്റികുടിച്ഛ്.....
മാറുപിളർന്ന് മണലൂറ്റി പണമുണ്ടാക്കി പലരും
നിളക്കെന്തുപറ്റാൻ!........
സൗന്ദരൃം,സമ്പത്ത് , പ്രകൃതി ഭംഗി, ഇന്നും
എന്നും സ്വന്തം............
നീരുറവകൾ വറ്റി വരണ്ട മീനച്ചൂടിലും കാഴ്ച
ഭംഗിയിൽ നിള തന്നെ മുന്നിൽ........
ദേശാടന പക്ഷികൾ ക്ക് സ്വന്തം വീട്.........
ഇന്നും എന്നും അവരെത്തുന്നു, നിളയെ
സാന്ത്വനപ്പെടുത്താൻ...........................
ദൂരങ്ങൾ താണ്ടി............................
Not connected : |