പ്രണയം
പുലരിയിലുതിരുന്ന മഴമേഘപൂക്കൾക്കു
മലരിനോടിന്നു പ്രണയം
പറയാതെ പണ്ടേ കൊഴിഞ്ഞുപോയെകിലും
കരളിന്റെ ഉള്ളിലും പ്രണയം
മലരിനും മഞ്ഞിനും പ്രണയം
ആരാരുമറിയാത്ത പ്രണയം
പടികടന്നെത്തുന്ന ഇരുൾ വന്നു വീഴുമ്പോൾ
മൗനം കഥ പറയും പ്രണയം
ഇണങ്ങിയും പിണങ്ങിയും പ്രണയം
വെയിലേറ്റുവാടുന്ന നേരത്തു മാറത്തു
കുളിരുള്ളൊരോർമയാ പ്രണയം
പറയാതെ അറിയുന്ന പ്രണയം
നിനയ്ക്കാത്ത നേരത്തു പടിവാതിലിൽ വന്ന്
പരിഭവം പറയുന്ന പ്രണയം
ഒരുമാത്രനേരം നിനയ്ക്കുന്ന നേരത്ത്
മിഴികളിൽ നിറയുന്ന പ്രണയം
പുഞ്ചിരികരയുന്ന പ്രണയം
എന്നിലും നിന്നിലും പ്രണയം
നാമറിയാതെപോകുന്ന പ്രണയം
മഞ്ഞിനും മലരിനും പ്രണയം.
Not connected : |