വഴിവിളക്ക്       
    വഴിവിളക്ക്.                    -സൂരൃമുരളി-
 
 ഈയാം പാറ്റകൾ കണ്ണിൽകുത്താൻ
 വന്നാൽ ഞങ്ങൾ കണ്ണു ചിമ്മാറില്ല
 അഹങ്കാരികളെങ്കിലും അവരും കൂട്ടുകാർ
 പ്രകാശം പരത്തലാണെൻ ദൗതൃം........
 പലരുടെയും കണ്ണുതുറപ്പിക്കലാണെൻ ലക്ഷൃം
 പ്രതികരിക്കാൻ കഴിയാത്ത ഞങ്ങൾ പല
 നഗ്ന സതൃങ്ങളും കാണാറുണ്ട്................
 ആരും കാണാത്ത രാത്രിയുടെ രഹസൃങ്ങൾ
 പാവം നിർഭയ മുതൽ നടി വരെ..........
 പ്രതിയാക്കാതെ മാപ്പുസാക്ഷിയാക്കുമെങ്കിൽ
 ഞങ്ങൾക്കുമുണ്ട് പറയാൻ ഒരുപാട് സതൃങ്ങൾ
 
 മിന്നാമിന്നികളും നക്ഷത്രങ്ങളുമാണ് കുടുംബം
 എത്ര നിന്നാലും ജോലിചെയ്താലും ഞങ്ങൾ
 പരിഭവിക്കാറില്ല.....ഹർത്താൽ ഞങ്ങൾക്ക്
 അനൃമാണ്,വർജൃമാണ്............
 
 ഈയാംപാറ്റകൾ സ്നേഹം കൂടുംമ്പോൾ ഉമ്മ
 വെക്കാറുണ്ട്......
 ദൗതൃം മറന്ന് ഞങ്ങൾ കണ്ണു ചിമ്മാറില്ല............
 വെയിലേറ്റു വാടുംമ്പോൾ,രാത്രിയുടെ യാമങ്ങ
 ളിൽ മന്ദമാരുതൻ തഴുകാറുണ്ട്...............
 
 രാജാക്കന്മാർ സ്ഥാനമാനങ്ങൾ കല്പിച്ചു നൽകിയ
 കാലം....വേഷവും മോടിയും ! അന്ന് ഞങ്ങളും താരങ്ങളായിരുന്നു........
 ഇന്ന് പഞ്ചായത്തുകളുടെ ഔദാരൃമാണ്  ഞങ്ങൾ
 അവരുടെ മനസ്സുമാറിയാൽ ഞങ്ങളുണ്ടാവില്ല
 ഈ ഭൂമുഖത്ത്....ഞങ്ങൾ കരയാറില്ല.....
 
 കാർമേഘങ്ങൾ കണ്ണുനീരാൽ തഴുകാറുണ്ട്...
 ഞങ്ങൾ സന്തുഷ്ടരാണ്.....
 വോട്ടുയാചിക്കാൻ ചിലർ ഞങ്ങളുടെ പേരു മാറ്റി
 ഇന്ന് ഞങ്ങൾ " ഹൈമാസ്റ്റ് ലൈറ്റ്.........
 
      
       
            
      
  Not connected :    |