ആരോടും പറയാതേ
ആരോടും പറയാതേ അരിമുല്ല പൂവേ നീ അകലുന്നതെന്തേ
മിഴിയോരം പുൽകാതെ മഴവില്ലിൻ നിറമേ നീ മായുന്നതെന്തേ
നിൻ ചുടു നിശ്വാസം എൻ ഓർമകളിൽ തങ്ങുന്നു ഒരു തിങ്കൾ കൊടി പോലെ
നിൻ മൗനത്തിൻ വാക്കുകൾ ഞാൻ തേടി ഈ തീരത്തു ഒരു കുഞ്ഞു തോണിയിൽ
വിട ചൊല്ലും നേരത്തും ചിരി തൂകി എൻ മുൻപിൽ വിഷാദ ഭാവങ്ങൾ ഉള്ളിലൊളിപ്പിച്ചു
മറയുന്ന നിൻ ഭാവങ്ങൾ മനസ്സാലെ മെനഞ്ഞു ഞാൻ മെയ് മാസ രാവിൽ
പറഞ്ഞു തീരാത്ത വാക്കുകളിൽ പരിഭവങ്ങളും പാതി പൂരിപ്പിച്ച പദങ്ങളും മാത്രം
മണി മൺചിരാതു തെളിക്കുന്ന കാർത്തിക നാളിൽ കാത്തിരിപ്പൂ നിനക്കായ്
greeshmamanu
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|