പ്രീതി  - തത്ത്വചിന്തകവിതകള്‍

പ്രീതി  

ശിലായുഗവേദനകൾ നിലനിർത്തിക്കൊണ്ടെന്തിനൊരു
സംസ്കാരം മഹനീയമെന്ന് പറഞ്ഞു പുകഴ്ത്തുന്നു
നിലനിർത്തിന്നു, മൃഗീയമായിരുന്നാബന്ധങ്ങൾ
വിടപറയണ്ടതു കാലത്തിന്റെ യൊരവശ്യം .
ദുഖത്തിന്റെ മുഖം മൂടിയിൽ കറുത്ത ദിനങ്ങൾ
വാരിക്കോരി വിളമ്പിയതുനിലനിർത്താനിന്നും
വെമ്പുമവർ ആചാരത്തിന്റെ ഇരുമ്പു മറയിൽ.
കുടമാറ്റങ്ങളിൽ മയക്കി മാറ്റങ്ങളില്ലാതെ
കെട്ടിയൊരുക്കി നുറ്റാണ്ടുകളായ്,കാണികളായി
നിലനിർത്തുന്നു ദേവപ്രീതിയുടെ ഭയപ്പാടിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-04-2018 10:06:52 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :