നോവ് - മലയാളകവിതകള്‍

നോവ് 

എൻ സ്വപ്നമാം നൂലിൽ കൊരുത്തു
ഉയരെ വാനിൽ പട്ടം പറത്തി ഞാൻ
ഒരു മുകിൽ പക്ഷിതൻ ചിറകിലിടിച്ച്
ദുരയെങ്ങോ നിലം പതിച്ചെൻ പട്ടവും

പട്ടമില്ലാ ചരടുമായി നിന്നു ഞാൻ
അരികെ ചിറകൊടിഞ്ഞ പക്ഷിയും
എൻ മോഹച്ചില്ലയിൽ വന്ന കാറ്റ
കാട്ടു തീയായ് എരിച്ചു ചാരമായ്

പളുങ്കിനാൽ തീർത്തൊരു ശില്പം
ഹൃദയ വീഥിയിൽ പൊട്ടിത്തകർന്നു
തുളഞ്ഞു കയറിയാ പളുങ്കു ചീളിനാൽ
ഉണങ്ങാത്ത മുറിവായ് ഇന്നുമിവിടെ

ഇരുൾ മൂടിയ കാർമേഘം പോൽ എൻ
മനസിൻ സ്നിഗ്ദമാം താഴ് വരയിൽ
അല തല്ലിത്തകർത്തൊഴുകുമൊരു
പേമാരിയായ് പെയ്തിറങ്ങിയോ....

ഹൃദയ ഭിത്തിയിൽ എപ്പഴോ ഞാൻ
കിനാവിൻ വർണ്ണച്ചായം മുക്കി
അറിയാതെ വരച്ച ചിത്രങ്ങൾ വികൃതമായ്
ആരോ തട്ടി വീഴ്ത്തിയ ചായത്തിനാൽ...

ഈ കാണുന്ന ഞാൻ ഒരു രൂപം മാത്രം
എന്നിലെ എന്നെ കളഞ്ഞു പോയ്
തിരയുന്നു ഞാനിന്നെന്നെയെങ്ങോ
അലയുന്ന എന്നിലെ എന്നെ .......


up
0
dowm

രചിച്ചത്:Shamseer sam
തീയതി:30-04-2018 03:08:58 AM
Added by :Shamseer sam
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :