പുലരൊളി പുൽകുന്ന  - മലയാളകവിതകള്‍

പുലരൊളി പുൽകുന്ന  

പുലരൊളി പുൽകുന്ന ആറ്റിറമ്പിൽ പുഴയുടെ സംഗീതം ഒഴുകുന്നു
പഴയ കാല സ്മൃതികളിൽ ഞാനിഞ്ഞു ആറ്റിറമ്പിലൂടെ നടന്നുനീങ്ങി

പുലർ കാലേ ചിരിതൂകി വിടർന്നോരാപൂക്കൾ കാറ്റിന്റെ താളത്തിൽ ചാഞ്ചാടുന്നു
പച്ചപ്പുൽത്തകിടിയിലൂടെ ഞാൻ നടന്നു സ്പടികമണലിന്റെ സ്പന്ദനം തേടി

പൂമര ഗന്ധമേറ്റ പൂമ്പാറ്റകൾ പൂവാടി തേടി അലയുന്നു
പരൽ മീനിൻ കൂട്ടം പതിയെ എന്നെ നോക്കുന്നപോലെ

അന്നെന്റെ മോഹങ്ങൾക്ക് കൂട്ടായ കുട്ടി കുറുമ്പനെ കാണാൻ ഇന്നൊരു മോഹം
ഹിമകണം അണിയും തീരത്തു പുൽക്കൊടി തുമ്പിനെ തൊട്ടുണർത്താനൊരു മോഹം

Greeshmamanu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:30-04-2018 09:25:53 PM
Added by :ANJUMOL
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :