ദുബായ് - മലയാളകവിതകള്‍

ദുബായ് 

ദുബായ്. -സൂര്യമുരളി-

ജാതകം മാറ്റി എഴുതിയ ആദ്യ യാത്ര,
ആകാശ ദൃശ്യം മറക്കാൻ പ്രയാസം...
ചീകിയൊതുക്കി തഴുകി,തലോടി, മണൽ
തിട്ടകൾ സുന്ദരികളായ് മയങ്ങുന്നു.........
മണൽ തരികളെ, സ്വർണ്ണ മണികളെ,
മറക്കാൻ കഴിയുമോ? നിങ്ങളെ......
കൈനിറയെ പൊന്നും പണവും നൽകി
എന്നെ ഞാനാക്കിയ നാട്..........."ദുബായ്"

നിലാവും, മനസ്സും ഒന്നായ് വിരിയും
ചന്ദ്രിക പോലെ.......
വിടരും കിനാക്കൾ, സ്വപ്നങ്ങളായ് നമ്മെ
പുൽകി ഉണർത്തും....
സ്നേഹസമ്പത്ത് ഭിക്ഷയായ് നൽകും സന്മനസ്സുകൾ
തെന്നൽ തഴുകി തലോടിയ സ്നഹമേലാപ്പിൽ
പുളകിത അലകൾ മന്ത്രിക്കും.........
മണൽത്തരികളിലെഴുതിയ കാവ്യം......

മാളുകളിലൂടൊഴുകി നടന്നു, വിരഹം മറക്കാൻ,
വ്യഥകൾ മായ്ക്കാൻ..........
വെളിച്ചമേകാൻ മെഴുകുതിരിപോലുരുകുന്ന
ത്യാഗപൂർണ്ണ ജീവിതങ്ങൾ.............................

കുപ്പിവളകൾ കുലുങ്ങിച്ചിരിക്കുന്ന പാർക്കുകൾ,
മുഖം നോക്കാൻ ഉതകുന്ന റോഡുകൾ, തെരുവോ
രങ്ങൾ അമ്മമടിത്തട്ടുപോലെ പരിശുദ്ധം.....
രാത്രികൾ പകൽ പോലെ പ്രഭാപൂരിതം.......
നിയോൺ ബൾബുകളിൽ തിളങ്ങുന്ന നഗരം
വർണ്ണപൊലിമ വഴിഞ്ഞൊഴുകുന്ന വീഥികൾ....
സ്ത്രീ സുരക്ഷ നഗരപിതാവിൻ കൈകളിൽ
എന്നും, എപ്പോഴും...........
ആർക്കും, എവിടെയും എപ്പോഴും,ഭയരഹിത
മായ് വിഹാര സ്വാതന്ത്ര്യം.........
വർഷങ്ങൾ പോയതറിയാതെ ഒരുനാൾ
മടക്കയാത്ര......... പിന്നെ സ്വയം അവലോകനം
ഒരു തിരിഞ്ഞു നോട്ടം..............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:01-05-2018 02:59:58 PM
Added by :Suryamurali
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :