ആത്മസഖി  - പ്രണയകവിതകള്‍

ആത്മസഖി  


ഒരു നേർത്ത മേഘമായി
വന്നു നീയെന്നുള്ളിൽ
മഴപോൽ പെയ്തിറങ്ങി
പോകുവാണോ സ്നേഹിതേ...?

നിള പോലോഴുകുന്ന
നിൻ വാർമുടികെട്ടുപോൽ,
അണപൊട്ടിയൊഴുകിയെൻ
സ്നേഹാനുഗീതം.

മയിൽപ്പീലി കണ്ണുപോൽ
തിളങ്ങുമാനയനങ്ങൾ,
പതിവായി ഉണർത്തി
എന്നിലെ സ്നേഹാനുരാഗം.

"വീണുപോയ് സ്നേഹിതേ
ഞാനാമാരിവിൽ ചക്ഷുസ്സിൽ,
കേഴുന്നു ഈ അഭികൻ
നിൻ ചേതസ്സിൽ കുടിയിരിക്കാൻ....

സ്നേഹമല്ലാതേ മറ്റോന്നുമില്ല തോഴി
ഈ നിസ്വനവിടത്തേയ്ക്ക് തരുവാൻ. നീഹാരംപോലുരുകട്ടെ നിന്നുള്ളം നിസ്വനായിചൊരിയട്ടെ നിന്നാത്മസ്നേഹം...."

*അഖിൽ എസ് മോഹൻ*


up
0
dowm

രചിച്ചത്:അഖിൽ എസ് മോഹൻ
തീയതി:07-05-2018 10:17:14 AM
Added by :Akhil S Mohan
വീക്ഷണം:914
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :