ഗാഢ നിദ്ര  - തത്ത്വചിന്തകവിതകള്‍

ഗാഢ നിദ്ര  

ഉറക്കം..........

ഇന്നെനിക്ക് ഉറക്കമില്ല..

കണ്മുന്നിൽ കണ്ടവരും-
കൂട്ടായിരുന്നവരും..
ഗാഢനിദ്രയിലാണ്...

ഉണർന്നപ്പോൾ -
ഉറക്കമില്ലാത്തവർ
മറ്റുള്ളവർക് വേണ്ടി
ഉറക്കമൊഴിച്ചവർ.

സന്താനങ്ങൾക് വിദ്യാനല്കി
ഭൂമിയെ കഷ്ണങ്ങളാക്കി
അതിൽ ഉറുമ്പു പുറ്റുകൾ-
പണിതു ചായം പൂശി
എല്ലാം തൻ കൈകളിൽ!

ഇന്നവർ ഗാഢനിദ്രയിലാണ്

അത്ര നാൾ കൈക്കുള്ളിൽ-
മുറുകിയ പിടുത്തം -
അവനുറങ്ങവേ കൈ യയഞ്ഞു
എല്ലാം നഷ്ടമായി..
വലതു കയ്യിലുള്ളതാവർ-
വീതിച്ചെടുത്തു
ഇടതു കയ്യിലുള്ളതാവനും
കൊണ്ട് പോയി...

ഉണർന്നിരിക്കുന്നവർ
ശണ്ഠ കൂടുന്നു...
ഉറുമ്പിൻ പുറ്റുകൾക്കുവേണ്ടി
കഷ്ണങ്ങളാക്കിയ ഭൂമിയെ-
വീണ്ടും കഷ്ണങ്ങളാക്കാൻ.

അല്ലയോ ജന്മങ്ങളെ...............
ഗാഢ നിദ്രകർക്കരികിൽ...
അൽപ്പം നില്ക്കു.
സ്മരണകൾ പുതുക്കിടൂ...

ഒരുനാൾ ഞാനും ഉറങ്ങും...
എന്റെ കൈ പിടുത്തവും
ബലഹീന മായിടും.........

റഷീദ് മഠത്തിൽ
വറ്റലൂർ


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:12-05-2018 10:38:58 PM
Added by :Rasheedvattaloor
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me