പ്രണയം  - തത്ത്വചിന്തകവിതകള്‍

പ്രണയം  

ഒന്ന് തിരിഞ്ഞു നോക്കൂ
കാണാം നിനക്കെന്നെ....
നിൻ നിഴൽ പോലെ-
ഞാനുണ്ട് നിൻ കൂട്ടായ്.
സ്പർശിക്കാനടുത്തു വന്നു
പലവട്ടം തെന്നി മാറി
എന്നിൽ നിന്നും...
എല്ലാം മറന്നു പ്രണയിക്കില്ലയോ
എന്നെ നീ...
ആർക്കുവേണ്ടി എന്തിനു വേണ്ടി..
എവിടേക്കു നീ ഓടിടുന്നു..
നിന്നെ മറന്നീടാൻ
കഴിയില്ലൊരിക്കലും..
എൻ കൂട്ടായ് ഒരിക്കൽ-
നീ എത്തും വരെ...
കാത്തിരിക്കുന്നു നിനക്കായ് -
ചേർത്തിടും എന്നിലേക്കായ്.
നിന്റെ കാതുകൾ നിന്റെ
കണ്ണുകൾ ഞാനറിയുന്നു.
മറന്നിടല്ല എന്നെ നീ ഈ തിരക്കിൽ-
വീടൊരുക്കി കാത്തിരിക്കുന്നു
നിനക്കായ്..
നിൻ അതിഥിയായ് എത്തിടും-
ഒരിക്കൽ നിന്നരികിൽ
എന്നെ മറന്ന നിന്നെ-
കൊണ്ട് പോകാൻ....
വീണ്ടും പറയുന്നു
എല്ലാം മറന്നു പ്രണയിക്കു എന്നെ നീ....
എല്ലാം മറന്നു പ്രണയിക്കു എന്നെ നീ..

മരണം.....     

റഷീദ് വറ്റലൂർ


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:14-05-2018 03:11:41 AM
Added by :Rasheedvattaloor
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me