അഹങ്കാരി  - തത്ത്വചിന്തകവിതകള്‍

അഹങ്കാരി  

ഭൂമി  നിർത്തം ചവിട്ടുന്നു..
ചെടികളും സസ്സ്യങ്ങളും-
ദാഹം തീർക്കുന്നു..
കൊച്ചുകുട്ടികൾ-
ആർത്തുല്ലസിക്കുന്നു..
ആടുകളും കോഴികളും-
ഇറയത്തു നിന്നു-
സ്തുതിഗീതംമുഴക്കുന്നു..
ഉമ്മമാർ വിറകുകൾ-
ശേഖരിക്കുന്നു..
ഉറുമ്പുകൾ കരകാണാ-
കടലിലെ പോലെ-
നീന്തികൊണ്ടിരിക്കുന്നു..
ഇയ്യാം പാറ്റകൾ ഭൂമിക്കുമീതെ-
പാറിക്കളിക്കുന്നു..
എന്നിട്ടും ചില അഹങ്കാരികളായ-
മനുഷ്യർ മുറ്റത്തു-
നോക്കി കോപിക്കുന്നു..
മഴ കോപിച്ചു പിണങ്ങി പോയി..
സസ്യങ്ങളും ജീവികളും-
ദാഹിച്ചു വലയുന്നു..
കൊച്ചുകുട്ടികളും ഭൂമിയും-
സസ്യങ്ങളും  മാനത്തു-
നോക്കി കേഴുന്നു..
പിണങ്ങിയ മഴ വീണ്ടും എല്ലാം-
മറന്നു അഹങ്കാരികൾക്കു-
മീതെ പെയ്തിറങ്ങുന്നു....!
.................................................
റഷീദ് വറ്റലൂർ.


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:14-05-2018 03:17:20 AM
Added by :Rasheedvattaloor
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me