ദൈവദൃഷ്ടി - മലയാളകവിതകള്‍

ദൈവദൃഷ്ടി 

ദൈവദൃഷ്ടി. സൂര്യമുരളി

മന്ത്രങ്ങളാൽ, പ്രാർത്ഥന കളാൽ, ഭക്തി
മുഖരിതമായ് ദേവാലയ അന്ത:രീക്ഷം
“ദൈവം വന്നിറങ്ങീ......ഭൂമിയിൽ.....”
വെറുമൊരു കാഴ്ചക്കാരാനായ്....
പ്രാർത്ഥനകൾ പോലും സ്വാർത്ഥം...
ലോകത്തെക്കുറിച്ചോ, സർവ്വൈശ്വരൃത്തെ
ക്കുറിച്ചോ വേവലാതിയില്ല.... ആർക്കും....
“ലോകാസമസ്താ! സുഖിനോ ഭവന്തു: പണ്ട്....
എന്നെപ്പോലും.. തനിക്ക് സ്വന്തമെന്ന് ചിലർ....
“ദൈവം സ്തംഭിച്ചു പോയ്.......

എല്ലാവർക്കും ഇന്ന് ഞാനൊരു സപ്ലൈ ഓഫീസർ
ഒരാൾക്കുപോലും ആവശ്യങ്ങളില്ലാത്ത പ്രാത്ഥനയില്ല!
അംഗീകരിച്ച ആവശ്യങ്ങൾ ഒന്നോന്നായി പിൻവലിച്ചു...
ദൈവം............
നൽകിയ സൗഭാഗ്യങ്ങൾ, നിർഭാഗ്യങ്ങളാക്കി.......
പാഠം പഠിപ്പിക്കാൻ ഒരുങ്ങി...........ദൈവം..........

ഭൂമി പിളരാൻ തുടങ്ങി പലയിടത്തും....... ജനമനസ്സിൽ
ഭീതിയുടെ നിഴൽ പതിയെ വീശാൻ തുടങ്ങി...........
സ്വാർത്ഥത മറന്ന് ഭൂമിക്കുവേണ്ടി യാചിക്കാൻ
തുടങ്ങി -ഒരു കൂട്ടം മാലോകർ.......
മന്ദസ്മിതം തൂകി ദൈവം തിരിച്ചു പോയി.........
ഒന്നും നൽകാതെ..............



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:19-05-2018 10:09:34 AM
Added by :Suryamurali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :