പ്രത്യാശ - തത്ത്വചിന്തകവിതകള്‍

പ്രത്യാശ 

പ്രണയവർഷത്തിൽ വിടർന്ന വെൺപനിമലർ വിരഹത്തിൻ വറുതിയിൽ വാടിയെരിഞ്ഞുപോയ്
അനുരാഗമാം മുളന്തണ്ടിലന്നൂറിയ രാഗങ്ങളെല്ലാം മറന്നുപോയി
മാനസ കേദാരഭൂവിൽ വിളഞ്ഞ പൊൻകതിരുകൾ പതിരായടർന്നുപോയി
അന്നു ഞാൻ നെയ്ത കിനാവുളെല്ലാമിന്നുവെറും കരിനിഴലുകളായ്..
കാലത്തിൻ ക്രൂരമാം തിരകൾ മായ്ക്കുമീ പാഴ്മണൽചിത്രങ്ങളായിന്നലിഞ്ഞുപോയ്..
ഏതോ നഷ്ടവസന്തത്തിന്നോർമ്മകളിന്നും ചൂടുന്ന നീലക്കടമ്പുപോൽ-
ഇരുളുമീ സന്ധ്യയിലാശതൻ താരമായ് നീയിന്നുമെൻ വാനിൽ വിടരുന്നുവോ..?
ഓർമ്മതൻ പൊന്നൊളി മിന്നിത്തിളങ്ങുന്ന സ്നേഹനക്ഷത്രമായ്മായെന്നുള്ളിലെന്നെന്നും...


up
0
dowm

രചിച്ചത്:
തീയതി:26-05-2018 10:02:28 PM
Added by :Govardhan N
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :