കൂട്ടം തെറ്റാതെ  - തത്ത്വചിന്തകവിതകള്‍

കൂട്ടം തെറ്റാതെ  

പദവിയൊന്നും വേണ്ടായെന്നും
ഏറ്റെടുക്കില്ലന്നും പറയുന്നയാൾ
ഏതോ വലിയപദവിക്കുവേണ്ടി
ആരെയോ ചാക്കിടുന്നു
ആരെയോ ഉന്നംവയ്ക്കുന്നു
അടങ്ങാത്ത ദാഹത്തിൽ.

പദവി കിട്ടിക്കഴിയുമ്പോൾ
കാലുപിടിച്ചതാണെങ്കിലും
ഞാനൊന്നുമറിഞ്ഞില്ലെന്ന-
സൗമ്യ ഭാവവും ചിരിയും.

അംഗീകാരവും ആശ്വാസവും
കിട്ടിയെന്നു പറഞ്ഞ നുയായികളും
അഭിനന്ദിക്കുന്ന ഭാവത്തിൽ
ഒട്ടേറെ നഷ്ടപ്പെട്ടവരും കൂട്ടത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-05-2018 01:54:10 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :