താരകം
പ്രണയവർഷത്തിൽ വിടർന്ന പൊൻകണിമലർ വിരഹത്തിൻ വറുതിയിൽ വാടിയെരിഞ്ഞുപോയ്
അനുരാഗമാം മുളന്തണ്ടിലന്നൂറിയ രാഗങ്ങളെല്ലാം മറന്നുപോയി
മാനസ കേദാരഭൂവിൽ വിളഞ്ഞ പൊൻകതിരുകൾ പതിരായടർന്നുപോയി
അന്നു ഞാൻ നെയ്ത കിനാവുളെല്ലാമിന്നുവെറും കരിനിഴലുകളായ്..
കാലത്തിൻ ക്രൂരമാം തിരകൾ മായ്ക്കുമീ പാഴ്മണൽചിത്രങ്ങളായിന്നലിഞ്ഞുപോയ്..
ഏതോ നഷ്ടവസന്തത്തിന്നോർമ്മകളിന്നും ചൂടുന്ന നീലക്കടമ്പുപോൽ-
ഇരുളുമീ സന്ധ്യയിലാശതൻ താരമായ് നീയിന്നുമെൻ വാനിൽ വിടരുന്നുവോ..?
ഓർമ്മതൻ പൊന്നൊളി മിന്നിത്തിളങ്ങുന്ന സ്നേഹനക്ഷത്രമായ്മായെന്നുള്ളിലെന്നെന്നും...
Not connected : |