വേനല്‍ - തത്ത്വചിന്തകവിതകള്‍

വേനല്‍ 

എനിയ്ക്കൊരു വേനലിനെ -
ആവശ്യമുണ്ട്
വഴുവഴുക്കുന്ന ഓര്‍മ്മകളെ
ചുരണ്ടി ഉണക്കുന്ന വേനല്‍
കണ്ണീര്‍മഴകളെ
നീരാവിയാക്കുന്ന വേനല്‍

മഴപ്പെയ്ത്തില്‍ നനഞ്ഞ -
കിനാവുകള്‍
ഉഴുതു മറിക്കപ്പെടാതിരിക്കാനും
പുതിയ വിത്തുകള്‍
മുളയ്ക്കാതിരിക്കാനും-
എനിക്കൊരു കൊടും വേനല്‍ വേണം

എല്ലാ ഋതുക്കളും
വസന്തങ്ങളല്ലെന്നു പഠിപ്പിച്ച
കനവുകളുടെ ശ്മശാനങ്ങളിലെ-
നനഞ്ഞൊലിച്ച പൂപ്പലുകളും
പായലുകളും വരണ്ടുണക്കി
രാകിമൂര്‍പ്പിക്കാനെനിക്കൊരു
വേനല്‍ വേണം

ഭൂമിയുടെ ഉടലഴകളവുകളില്‍
തിമിര്‍ത്തു പെയ്താടി
മഴ കവര്‍ന്ന
മണ്ണിന്‍റെ മനസ്സിനെ
തിരികെ പിടിക്കാന്‍
എനിക്കൊരു വരണ്ട-
മറവിയുടെ വേനലിനെ ആവശ്യമുണ്ട്

വക്കുടഞ്ഞ വാക്കിന്‍റെ ചില്ലകളില്‍
നനഞ്ഞൊലിച്ച ഹൃദയമിടിപ്പ്‌
നിര്‍ത്താനായ്
എനിക്കൊരു
വേനലിനെ ആവശ്യമുണ്ട്
ഒരു സ്വപ്നങ്ങളും ....
മുളയ്ക്കാത്ത വേനല്‍...


up
0
dowm

രചിച്ചത്:
തീയതി:28-05-2018 12:21:18 AM
Added by :Manju Mathai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :