യാത്ര  - തത്ത്വചിന്തകവിതകള്‍

യാത്ര  


യാത്ര

വിറയാർന്ന യാഥാർത്യ സ്പർശനത്താൽ
ഉദിച്ചുയർന്നു ആകാശപക്ഷിയായ്

ചിറകിട്ടടിച്ചു പറന്നുയർന്നു
സ്വപ്നങ്ങളിൽനിന്നും വ്യതിചലിച്ചു

കുന്നുകളും മലകളും താണ്ടി
പുഴകളും കടലുകളും താണ്ടി
ഇനിയെത്ര ദൂരമെന്നറിയാതെ
പറന്നുയരുന്നതെങ്ങോട്ടെന്നറിയാതെ
കാറ്റിൻറെ ഗതിവേഗത്തിനൊത്തുള്ള
കടലാസു കഷ്ണം പോലെ

ചിറകുകൾ നഷ്ടമാകുന്നിടത്തോളം
ഹൃദയതാളം നിലക്കുന്നിടത്തോളം
തുടരണമിങ്ങനെ ഉയർന്നും താഴ്ന്നും
മലകളും പുഴകളും പിന്നിട്ട് മണലാരണ്യങ്ങളും
കടന്ന് ഗോപുരങ്ങളും വർണ്ണ മാളികകളും തേടി
യാഥാസ്ഥിതി കർമമെന്നോണം

ചമത് കാര സൃഷ്ടാവിന്റെ ചിത്ര വരകൾക്കനുസരിച്ചു
പറന്നുയരുന്ന ഫീനക്സ് പക്ഷി .


up
0
dowm

രചിച്ചത്:വിദ്യ സനൽ
തീയതി:01-06-2018 05:05:56 PM
Added by :Vidya Sanal
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :